2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

വാർത്തകളും ലേഖനങ്ങളും

October 2, 2026
സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു. വി ബി ജി റാം ജി പദ്ധതി സംബന്ധിച്ച്, റീഫോം ഉത്സവ്, 2027-28 വർഷത്തെ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, സ്വച്ച് സേവ ആങ്കലേൻ സംബന്ധിച്ച വിഷയങ്ങൾ എന്നിവ ഗ...

കൂടുതൽ വായിക്കുക
October 1, 2026
സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ട്, ചുങ്കം ടൗൺ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ ലീല നിർവഹിച്ചു. ശുചീകരണ പരിപാടിയിൽ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസ...

കൂടുതൽ വായിക്കുക
September 28, 2026
തുഫാൻ 2.0' പദ്ധതി ഉദ്ഘാടനവും പതാക ഉയർത്തലും നടത്തി.

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി. കൂടാതെ 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്‌ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ്...

കൂടുതൽ വായിക്കുക
September 28, 2026
രക്ത പരിശോധന ക്യാമ്പ് നടത്തി

അഴിയൂർ ആയുർവേദ ഡിസ്പൻസറി പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി രക്ത പരിശോധന ക്യാമ്പും,ആയുർവേദബോധവത്കരണ ക്ലാസ്സും നടത്തി... ചടങ്ങ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ലീല ഉത്ഘാടനം ചെയ്തു... വാർഡ് മെംബർ റഫീഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ: സുക്ഫാന...

കൂടുതൽ വായിക്കുക
June 29, 2026
അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ചു.

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗദിനാഘോഷത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും അഴിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്ത് ഹാളിൽ വെച്ച് ജനപ്രതിനിധികൾക്കും ജീവനക്കാർക്കും യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് സെക്രട്ടറി ശ്രീ.തൗസീഫ് വി...

കൂടുതൽ വായിക്കുക
June 5, 2026
സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ശുചിത്വത്തിനും സുസ്ഥിരവികസനത്തിനും പ്രാധാന്യം നൽകികൊണ്ട് ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജ് എന്ന വിഷയം ഗ്രാമസഭയിൽ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല, കൂട്ടായ പ്രാദേശിക പ്രവർത്തനങ്ങളി...

കൂടുതൽ വായിക്കുക
May 27, 2026
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം - ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പുതു തലമുറക്ക് ഔഷധ സസ്യങ്ങളെ കുറിച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി, മറ്റ് പഞ്ചായത്...

കൂടുതൽ വായിക്കുക
May 25, 2026
ലാപ് ടോപ്പ് വിതരണം ചെയ്തു

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യ കരോടി നിർവഹിച്ചു. വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വകയിരുത്തി 10 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വാങ്ങി നൽകിയത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി...

കൂടുതൽ വായിക്കുക
November 6, 2025
മത്സ്യത്തൊഴിലാളികൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം

അഴിയൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു.

November 4, 2025
ജി ജെ ബി സ്കൂൾ നവീകരണ പ്രവൃത്തി ഉദ്ഘാടനം

അഴിയൂർ ഗ്രാമപഞ്ചായത്ത് ജി ജെ ബി സ്കൂൾ നവീകരണ പ്രവൃത്തി ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ നിർവ്വഹിക്കുന്നു