പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

കെ ലീല

പ്രസിഡന്റ്

രമ്യ കരോടി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ശ്രീധരന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വഫ ഫൈസല്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി പി ശ്രീധരന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

തൗസീഫ് വി

സെക്രട്ടറി, അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

സാജിദ് നെല്ലോളി

മെമ്പർ വാർഡ് 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വടകര താലൂക്ക്, കോഴിക്കോട് ജില്ല, കേരളം, വാര്‍ഡുകള്‍ : 20, നിയമസഭാ മണ്ഡലം : വടകര, ലോകസഭാ മണ്ഡലം : വടകര, വില്ലേജ് : അഴിയൂര്‍, ആകെ ജനസംഖ്യ (2011) : 30023, വിസ്തീർണ്ണം : 9.77 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വടക്ക് പുതുശ്ശേരി സംസ്ഥാനത്തില്‍പ്പെട്ട മയ്യഴിയും മയ്യഴിപുഴയും , തെക്ക് ഒഞ്ചിയം ഏറാമല ഗ്രാമ പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും മയ്യഴി മുന്‍സിപാലിറ്റിയും കിഴക്ക് മയ്യഴി പുഴയും ഏറാമല പഞ്ചായത്തും അതിരുകളായ അഴിയൂര്‍ ഒരു കടലോര ഗ്രാമ പ‍ഞ്ചായത്താണ്. അഞ്ചു കിലോമീറ്ററോളം കടലോര പ്രദേശമുള്ള ഈ പഞ്ചായത്തില്‍ കാപ്പുഴ മുതല്‍ വടക്ക് പൂഴിത്തല വരെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ കാപ്പുഴക്ക് തെക്ക് ഭാഗം കടലിന് സമാന്തരമായി പാറക്കൂട്ടങ്ങള്‍ ഉള്ളതിനാല്‍ കാലവര്‍ഷാവസരങ്ങളില്‍ തരതമ്യേന തിരമാലകള്‍ക്ക് ശക്തി കുറവാണ്. ഈ അനുകൂല സാഹചര്യമാണ് ഇവിടെ മത്സ്യ ബന്ധന തുറമുഖം തുടങ്ങാന്‍ സഹായകമായത്. അഴിയൂരിന്റെ തെക്ക് ഭാഗത്തുള്ള കറപ്പകുന്ന്, ബംഗ്ലക്കുന്നു, പാതിരകുന്ന്, എന്നിവയും ഏറാമല പഞ്ചായത്തിലെ കളരികുന്നും ഒഞ്ചിയം പഞ്ചായത്തിലെ കൈതോല്‍ കുന്നും സൃഷ്ടിക്കുന്ന കവചം സുനാമി പോലുള്ള ഭീഷണികളില്‍ നിന്ന് അഴിയൂരിന്റെ തെക്കന്‍ പ്രദേശങ്ങളെ...

കൂടുതൽ വായിക്കുക