"അഴിയൂർ ഇന്നലെ" കളിലൂടെ അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ചരിത്രം പ്രസിദ്ധീകരിക്കുകയാണ്.

പഞ്ചായത്തിന്റെ ചരിത്രവും, സംഭവങ്ങളും, വർത്തമാനത്തിലേയും, ഭാവിയിലേയും ജനങ്ങൾ അറിയുകയും അത് നാളത്തെ പ്രവർത്തനങ്ങൾക്ക് ഒരു മികച്ച മാർഗദർശനമാവുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രപഞ്ചത്തിന്റെയോ, ലോകത്തിന്റെയോ, നമ്മുടെ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ വിവരങ്ങൾ അറിയുവാനും പഠിക്കുവാനും നമുക്കിന്ന് നിരവധി മാർഗങ്ങളുണ്ട്. എന്നാൽ നമ്മുടെ സ്വന്തം പ്രദേശത്തിന്റെ ചരിത്രത്തെ പറ്റി മനസ്സിലാക്കുവാനും വായിച്ചറിയുവാനുമുള്ള ചരിത്രരേഖകൾ പലപ്പോഴും നമ്മുടെ കൈവശമില്ല എന്നതാണ് യാഥാർത്ഥ്യം.

നമ്മുടെ പ്രദേശത്തിന്റെ ഭൂതകാലത്തെ ചരിത്രങ്ങളും സുപ്രധാന സംഭവങ്ങളും ഇന്ന് ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഓർമ്മകളിൽ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരം ആളുകളുടെ കാലശേഷം നമ്മുടെ പ്രദേശത്തിന്റെ വിലപ്പെട്ട ചരിത്രം ആരും അറിയാതെ എന്നെന്നേക്കുമായി നഷ്ടമായി പോകും.

ഈ ഒരു വലിയ നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ്മൃതിയിലാണ്ടുപോകുന്ന പ്രാദേശിക ഓർമ്മകളെയും ചരിത്രവസ്തുതകളെയും കൃത്യമായി ശേഖരിച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ ചരിത്ര രേഖ പ്രസിദ്ധീകരണം ഇവിടെ ഒരുക്കുന്നത്. വരുംതലമുറകൾക്കായി നമ്മുടെ വേരുകളെ അടയാളപ്പെടുത്തുന്ന ഒരു മഹത്തായ ദൗത്യമാണിത്.