2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
അറിയിപ്പുകള്‍

 

ടെണ്ടർ നോട്ടീസ്

അഴിയൂർ ഗ്രാമപഞ്ചായത്ത്

വാർഷിക പദ്ധതി 2026–27

അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ ചേർത്ത പ്രവൃത്തി/സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത ഏജൻസികളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിക്കുന്നു.

01. ഹരിതകർമ്മസേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ

പ്രോജക്ട് നമ്പർ: 27/27 ടെണ്ടർ
ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ
  1. ചുരിദാർ കോട്ട് യൂണിഫോം സെറ്റ് – 54 ജോഡി
  2. മഴക്കോട്ട് – 27 എണ്ണം
  3. മാസ്ക് – 27 എണ്ണം
  4. ഗ്ലൗസ് – 27 ജോഡി
  5. തൊപ്പി – 27 എണ്ണം
  6. ഷൂസ് – 27 ജോഡി
പ്രോജക്ട് അടങ്കൽ ₹1,00,000
നിരതദ്രവ്യം (EMD) ₹2,500
ടെണ്ടർ ഫോം വില ₹200

02. കുറ്റിക്കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി

പ്രോജക്ട് നമ്പർ: 58/27 ടെണ്ടർ
സാങ്കേതിക നിബന്ധനകൾ
  • മൺചട്ടി: 10 × 10 ഇഞ്ച് വലുപ്പമുള്ളവയായിരിക്കണം.
  • ജൈവാംശമുള്ള മണ്ണ്: 8 കിലോ
  • കൊയർ പിത്ത് കമ്പോസ്റ്റ്: 1.50 കിലോ
  • മണ്ണിര കമ്പോസ്റ്റ് / ചാണകപ്പൊടി / മറ്റ് ജൈവവളങ്ങൾ: 300 ഗ്രാം
  • എല്ലുപൊടി: 100 ഗ്രാം
  • വേപ്പിൻപിണ്ണാക്ക്: 100 ഗ്രാം
  • സൂക്ഷ്മമൂലകങ്ങൾ: 15 ഗ്രാം
  • തൈ കവർ സൈസ്: 8 × 10 – 1 ഫീറ്റ്
  • ഓരോ മൺചട്ടിയിലും ഒരു കുറ്റിക്കുരുമുളക് തൈ ഉണ്ടായിരിക്കണം.
പ്രോജക്ട് അടങ്കൽ ₹4,99,200
നിരതദ്രവ്യം (EMD) ₹5,000
ടെണ്ടർ ഫോം വില ₹200

03. വീടുകളിലെ ഖരജൈവ മാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വാങ്ങി നൽകൽ

പ്രോജക്ട് നമ്പർ: 52/27 ഇ-ടെണ്ടർ
പദ്ധതി വിവരങ്ങൾ
പ്രോജക്ട് അടങ്കൽ ₹5,55,500

വീടുകളിലെ ഖരജൈവ മാലിന്യ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ വാങ്ങി നൽകുന്നതിനുള്ള ഇ-ടെണ്ടർ.

ഇ-ടെണ്ടർ വെബ്സൈറ്റ്

ഇ-ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഇ-ടെണ്ടർ പോർട്ടലിൽ ലഭ്യമാണ്.

etenders.kerala.gov.in ↗ 

പ്രധാന തീയതികളും സമയവും

ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി 05.11.2026, വൈകുന്നേരം 3 മണി വരെ
ടെണ്ടർ തുറക്കുന്ന തീയതി 07.11.2026, വൈകുന്നേരം 4 മണി

```

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്

കേരളോത്സവം 2026

സ്നേഹപൂർവ്വം സ്വാഗതം

സംഘാടകസമിതി രൂപീകരണ യോഗം

വിഷയം: കേരളോത്സവം 2026 സംഘാടകസമിതി രൂപീകരണ യോഗത്തിലേക്ക് സ്വാഗതം ചെയ്യൽ സംബന്ധിച്ച്.

ബഹുമാന്യരെ,

കേരള സർക്കാരിന്റെയും യുവജന ബോർഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളോത്സവം 2026 വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാടിന്റെ യുവജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ബൃഹത്തായ പരിപാടിയിൽ താങ്കളും താങ്കളുടെ സംഘടനയുടെ / ക്ലബ്ബിന്റെ പ്രതിനിധികളും കൃത്യസമയത്ത് പങ്കെടുക്കണമെന്നും വിലയേറിയ നിർദേശങ്ങൾ നൽകി യോഗം വിജയിപ്പിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

📅 തീയതി 15/10/2026
🕒 സമയം ഉച്ചകഴിഞ്ഞ് 3 മണി
📍 വേദി അഴിയൂർ പഞ്ചായത്ത് മീറ്റിംഗ് ഹാൾ
വിശ്വസ്തതയോടെ,
ചെയർമാൻ / ജനറൽ കൺവീനർ
 
 

📢 ക്വട്ടേഷൻ അറിയിപ്പുകൾ

01

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ എയർകണ്ടീഷണർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു.

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ എയർകണ്ടീഷണർ സ്ഥാപിക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ താഴെ പറയുന്ന സമയപരിധിക്കുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.
📅 ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി09/10/2026
⏰ ക്വട്ടേഷൻ സമർപ്പിക്കേണ്ട സമയംരാവിലെ 11.00 മണിക്ക് മുൻപ്
🔓 ക്വട്ടേഷൻ തുറക്കുന്ന സമയംരാവിലെ 11.10
അന്നേ ദിവസം രാവിലെ 11.10 ന് സന്നിഹിതരായവരുടെ മുമ്പിൽ വച്ച് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും.
✅ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ആളുടെ ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്.
02

HWC / ലാബിലേക്ക് ആവശ്യമായ റി-ഏജന്റ്, കെമിക്കലുകൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ HWC/ലാബിലേക്ക് ആവശ്യമായ റി-ഏജന്റ്, കെമിക്കലുകൾ (ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു) വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.
📅 ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി09/10/2026
⏰ ക്വട്ടേഷൻ സമർപ്പിക്കേണ്ട സമയംരാവിലെ 12.00 മണിക്ക് മുൻപ്
🔓 ക്വട്ടേഷൻ തുറക്കുന്ന സമയംരാവിലെ 12.10
അന്നേ ദിവസം രാവിലെ 12.10 ന് സന്നിഹിതരായവരുടെ മുമ്പിൽ വച്ച് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും.
✅ ഏറ്റവും കുറവ് തുക, ഗുണമേന്മ എന്നിവയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്.
 
TOOFAN 2.0
'തുഫാൻ 2.0' പദ്ധതി
ഉദ്ഘാടനവും പതാക ഉയർത്തലും
പ്രിയ അഴിയൂർ നിവാസികളെ, ജനപ്രതിനിധികളെ,

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രാദേശികതല ചടങ്ങുകളിലേക്ക് ഏവർക്കും സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 'തുഫാൻ' പതാക ഉയർത്തുന്നു.
📅
തീയതി
28/09/2026
(തിങ്കൾ)
⏰
സമയം
11 AM
📍
സ്ഥലം
അഴിയൂർ ഗ്രാമപഞ്ചായത്ത്
കാര്യാലയം
✦ പ്രധാന പരിപാടികൾ ✦
1

പതാക ഉയർത്തൽ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 'തുഫാൻ' പതാക ഉയർത്തുന്നു.

2

പ്രതിജ്ഞയും പ്രഖ്യാപനവും

'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്‌ജ് വിതരണം.

3

ബോധവൽക്കരണ ക്ലാസ് & വീഡിയോ പ്രദർശനം

കേരള പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും വീഡിയോ പ്രദർശനവും.

🤝 എല്ലാവരുടെയും സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു

ഈ ചടങ്ങിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിദ്യാർത്ഥികൾ, ആശാ-അംഗൻവാടി വർക്കർമാർ, അധ്യാപകർ, യുവജനങ്ങൾ, സർവീസ് പെൻഷണർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുത്ത് പരിപാടി വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
New
🏠 കെട്ടിട നികുതി അടയ്ക്കുന്നതിനുള്ള അറിയിപ്പ്
📢 പിഴ പലിശ കൂടാതെ നികുതി അടയ്ക്കാനുള്ള അവസാന തീയതി
⏰ 2026 സെപ്റ്റംബർ 30
തൻ വർഷത്തെ കെട്ടിട നികുതി പിഴ പലിശ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30 ആണ്. 

എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിട നികുതി അടയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
💳 യഥാസമയം നികുതി അടയ്ക്കൂ   •   ⚠️ പിഴ പലിശ ഒഴിവാക്കൂ

```

പൊതുജന അറിയിപ്പ്

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ,  കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 

⚠️ കർശന പിഴ

അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹5,000/- (അയ്യായിരം രൂപ മാത്രം) സ്ഥലത്തുവെച്ച് പിഴ ഈടാക്കുന്നതാണ്. 

⚖️ നിയമ നടപടിയും FIR-ഉം

ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ഈടാക്കുന്നതിന് പുറമേ, അവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. 

```