ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വടക്ക് പുതുശ്ശേരി സംസ്ഥാനത്തില്പ്പെട്ട മയ്യഴിയും മയ്യഴിപുഴയും , തെക്ക് ഒഞ്ചിയം ഏറാമല ഗ്രാമ പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും മയ്യഴി മുന്സിപാലിറ്റിയും കിഴക്ക് മയ്യഴി പുഴയും ഏറാമല പഞ്ചായത്തും അതിരുകളായ അഴിയൂര് ഒരു കടലോര ഗ്രാമ പഞ്ചായത്താണ്. അഞ്ചു കിലോമീറ്ററോളം കടലോര പ്രദേശമുള്ള ഈ പഞ്ചായത്തില് കാപ്പുഴ മുതല് വടക്ക് പൂഴിത്തല വരെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളാണ്. എന്നാല് കാപ്പുഴക്ക് തെക്ക് ഭാഗം കടലിന് സമാന്തരമായി പാറക്കൂട്ടങ്ങള് ഉള്ളതിനാല് കാലവര്ഷാവസരങ്ങളില് തരതമ്യേന തിരമാലകള്ക്ക് ശക്തി കുറവാണ്. ഈ അനുകൂല സാഹചര്യമാണ് ഇവിടെ മത്സ്യ ബന്ധന തുറമുഖം തുടങ്ങാന് സഹായകമായത്. അഴിയൂരിന്റെ തെക്ക് ഭാഗത്തുള്ള കറപ്പകുന്ന്, ബംഗ്ലക്കുന്നു, പാതിരകുന്ന്, എന്നിവയും ഏറാമല പഞ്ചായത്തിലെ കളരികുന്നും ഒഞ്ചിയം പഞ്ചായത്തിലെ കൈതോല് കുന്നും സൃഷ്ടിക്കുന്ന കവചം സുനാമി പോലുള്ള ഭീഷണികളില് നിന്ന് അഴിയൂരിന്റെ തെക്കന് പ്രദേശങ്ങളെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 27, 2026
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം - ബോധവല്ക്കരണ റാലി സംഘടിപ്പിച്ചു
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പുതു തലമുറക്ക് ഔഷധ സസ്യങ്ങളെ കുറിച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി, മറ്റ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ലാപ് ടോപ്പ് വിതരണം ചെയ്തു
May 25, 2026