രക്ത പരിശോധന ക്യാമ്പ് നടത്തി
September 28, 2026
അഴിയൂർ ആയുർവേദ ഡിസ്പൻസറി പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി രക്ത പരിശോധന ക്യാമ്പും,ആയുർവേദബോധവത്കരണ ക്ലാസ്സും നടത്തി... ചടങ്ങ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ലീല ഉത്ഘാടനം ചെയ്തു... വാർഡ് മെംബർ റഫീഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ: സുക്ഫാന ഷമീറ സ്വാഗതവും പറഞ്ഞു.. ധന്യ പി പി (ᴍᴩʜᴡ) ആയുർവേദ ബോധവത്കരണ ക്ലാസ്സ് എടുത്തു.. യോഗത്തിൽ ബിന്ദു ജെയ്സൺ,സുലേഖ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു..