2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു.

October 2, 2026

ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു. വി ബി ജി റാം ജി പദ്ധതി സംബന്ധിച്ച്, റീഫോം ഉത്സവ്, 2027-28 വർഷത്തെ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, സ്വച്ച് സേവ ആങ്കലേൻ സംബന്ധിച്ച വിഷയങ്ങൾ എന്നിവ ഗ്രാമസഭയിൽ ചർച്ച ചെയ്തു.  ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ ലീല, വൈസ് പ്രസിഡണ്ട് രമ്യ കരോടി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീ.പി ശ്രീധരൻ, ശ്രീ.പി.പി ശ്രീധരൻ, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. 2027-28 വർഷത്തെ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിഷയം പഞ്ചായത്ത് സെക്രട്ടറി ശ്രീ.തൗസീഫ് വി, സീനിയർ ക്ലർക്ക് ശ്രീ.വിനോദൻ കെ പി എന്നിവർ അവതരിപ്പിച്ചു. 2-27-2028 വർഷത്തേക്ക് "സ്ത്രീ സൗഹൃദ ഗ്രാമം" എന്ന തീം തെരഞ്ഞെടുത്തു.  വി ബി ജി റാം ജി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വി ബി ജി റാം ജി അക്രഡിറ്റഡ് എഞ്ചിനീയർ അർഷിന എ കെ, എ.ഐ.ടി.എ വിജിഷ സി എച്ച് എന്നിവർ അവതരിപ്പിച്ചു. 

സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു
സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു
ഗ്രാമസഭ വീഡിയോ
 
അഴിയൂർ ഗ്രാമപഞ്ചായത്ത്

Special Grama Sabha Organized