2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ചു.

June 29, 2026

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗദിനാഘോഷത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി ആയുഷ്  ഹെൽത്ത് ആൻഡ് വെൽനസ് സെൻററും അഴിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി  പഞ്ചായത്ത് ഹാളിൽ വെച്ച് ജനപ്രതിനിധികൾക്കും  ജീവനക്കാർക്കും യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് സെക്രട്ടറി ശ്രീ.തൗസീഫ് വി ഉദ്ഘാടനം ചെയ്തു.  പരിപാടിയില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

"International Day of Yoga was celebrated."