ലാപ് ടോപ്പ് വിതരണം ചെയ്തു

May 25, 2026

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്   നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യ കരോടി നിർവഹിച്ചു. വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വകയിരുത്തി 10 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വാങ്ങി നൽകിയത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ ഓഫീസർ അനുരാഗ് ടി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ഫസൽ ടി പി ആശംസകൾ അറിയിച്ചു.

Laptops distributed