സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു
June 5, 2026
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ശുചിത്വത്തിനും സുസ്ഥിരവികസനത്തിനും പ്രാധാന്യം നൽകികൊണ്ട് ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജ് എന്ന വിഷയം ഗ്രാമസഭയിൽ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയ്ക്കൊറ്റയ്ക്കല്ല, കൂട്ടായ പ്രാദേശിക പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്ന സന്ദേശവും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്കോരോരുത്തർക്കും ചെയ്യാവുന്ന ലളിതമായ കാര്യങ്ങൾ, പ്ലാസ്റ്റിക് പൂർണ്ണമായി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുക, ഊർജ്ജവും ജലവും പാഴാക്കാതെ സൂക്ഷിക്കുക, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക എന്ന വിഷയങ്ങളും ഗ്രാമസഭയിൽ അവതരിപ്പിച്ചു. ഗ്രാമസഭയിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ തൗസീഫ് വി സ്വാഗതവും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രമ്യ കരോടി അധ്യക്ഷതയും വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി ശ്രീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി പി ശ്രീധരൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി വഫ ഫൈസൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വിഗിഷ ഗോപാലൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ രഞ്ജിത്ത് കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. പരിപാടിയിൽ വിവിധ മെമ്പർമാർ സംബന്ധിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ഫസൽ ടി പി നന്ദി പ്രകാശിപ്പിച്ചു.