പ്രധാന സ്ഥലങ്ങള്‍

കേരളത്തിന്റ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്നില്ലെങ്കിലും അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചോമ്പാല്‍ ഹാര്‍ബറും മയ്യഴിപ്പുഴയുടെ തീര പ്രദേശങ്ങളും ഈ പഞ്ചായത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഹാർബറിൽ നിന്നും വെള്ളിയാങ്കല്ലിലേക്കുള്ള വിനോദ സഞ്ചാര സാധ്യത പഞ്ചായത്ത് പരിശോധിച്ച് വരുന്നു. വെള്ളിയാങ്കല്ലിലേക്ക് ബോട്ട് സർവ്വീസ് ആരംഭിച്ചാൽ പഞ്ചായത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയൊരു കുതിച്ച് ചാട്ടമായിരിക്കും സംഭവിക്കുക. പ്രകൃതി അതിന്റെ സൗന്ദര്യം വാരിക്കോരി ചൊരിഞ്ഞിരിക്കുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ കടല്‍ തീരങ്ങള്‍.

Chombal Harbour