2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ടെണ്ടര്‍ ക്ഷണിക്കുന്നു

October 17, 2026

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ചുവടെ ചേര്‍ത്ത പ്രവൃത്തി/സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കുന്നു.

1. പ്രോ. നം. - 27/27 - ഹരിതകർമ്മസേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ - ടെണ്ടര്‍

ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ
1. ചുരിദാർ കോട്ട് യൂണിഫോം സെറ്റ് – 54 ജോഡി
2. മഴക്കോട്ട് -27 എണ്ണം
3. മാസ്ക് -27 എണ്ണം
4. ഗ്ലൌസ് -27 ജോഡി
5. തൊപ്പി -27 എണ്ണം
6. ഷൂസ് -27 ജോഡി

2. പ്രോ. നം. -58/27 - കുറ്റി കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി - ടെണ്ടര്‍

1. മൺചട്ടി 10 *10 ഇഞ്ച് വലുപ്പം ഉള്ളവയായിരിക്കണം
2. നടീൽമിശ്രിതത്തിന്റെഅനുപാതംതാഴെചേർത്തപ്രകാരംആയിരിക്കേണ്ടതാണ്
i) ജൈവാംശംഅടങ്ങിയമണ്ണ് - 8 കിലോ
ii) കൊയർപിത്ത്കമ്പോസ്റ്റ് - 1.50 കിലോ
iii) മണ്ണിരകമ്പോസ്റ്റ് / ചാണകപ്പൊടി / മറ്റ്ജൈവവളങ്ങൾ - 300 ഗ്രാം
iv) എല്ലുപൊടി - 100 ഗ്രാം
v) വേപ്പിൻപിണ്ണാക്ക് - 100 ഗ്രാം
vi) സൂക്ഷ്മമൂലകങ്ങൾ -15 ഗ്രാം
3. കുറ്റി കുരുമുളക് തൈ കവർ സൈസ് 8 *10 -1 ഫീറ്റ്
4. കുറ്റി കുരുമുളക് തൈ ഒരെണ്ണം മൺചട്ടിയിൽ ഉണ്ടായിരിക്കേണ്ടതാണ്

3. പ്രോ. നം. - 52/27 - വീടുകളിലെ ഖരജൈവ മാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വാങ്ങി നല്‍കല്‍ - ഇ-ടെണ്ടര്‍

ടെണ്ടര്‍/ഇ-ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി : 05.11.2026 3 മണി വരെ, തുറക്കുന്ന തീയതി : 07.11.2026 വൈകുന്നേരം 4 മണി. ഇ-ടെണ്ടര്‍ വിവരങ്ങള്‍ etenders.kerala.gov.in എന്ന വെബ്സൈറ്റിലും ടെണ്ടര്‍ വിവരങ്ങള്‍ https://tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

  • ഹരിതകര്‍മ്മസേന സുരക്ഷ ഉപകരണങ്ങള്‍
  • കുറ്റി കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി