2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ചോമ്പാല്‍ ഹാര്‍ബര്‍

 

അഴിയൂർ ഗ്രാമപഞ്ചായത്ത് 
പ്രധാന സ്ഥലങ്ങൾ / സ്ഥാപനങ്ങൾ

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്നില്ലെങ്കിലും അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ ഹാർബറും മയ്യഴിപ്പുഴയുടെ തീരപ്രദേശങ്ങളും ഈ പഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഹാർബറിൽ നിന്നും വെള്ളിയാങ്കല്ലിലേക്കുള്ള വിനോദസഞ്ചാര സാധ്യത പഞ്ചായത്ത് പരിശോധിച്ചുവരുന്നു. വെള്ളിയാങ്കല്ലിലേക്ക് ബോട്ട് സർവീസ് ആരംഭിച്ചാൽ പഞ്ചായത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയൊരു കുതിച്ചുചാട്ടമായിരിക്കും സംഭവിക്കുക. പ്രകൃതി അതിന്റെ സൗന്ദര്യം വാരിക്കോരി ചൊരിഞ്ഞിരിക്കുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ കടൽത്തീരങ്ങൾ.

```