അറിയിപ്പുകള്
ടെണ്ടർ നോട്ടീസ്
അഴിയൂർ ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി 2026–27
01. ഹരിതകർമ്മസേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ
- ചുരിദാർ കോട്ട് യൂണിഫോം സെറ്റ് – 54 ജോഡി
- മഴക്കോട്ട് – 27 എണ്ണം
- മാസ്ക് – 27 എണ്ണം
- ഗ്ലൗസ് – 27 ജോഡി
- തൊപ്പി – 27 എണ്ണം
- ഷൂസ് – 27 ജോഡി
02. കുറ്റിക്കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി
- മൺചട്ടി: 10 × 10 ഇഞ്ച് വലുപ്പമുള്ളവയായിരിക്കണം.
- ജൈവാംശമുള്ള മണ്ണ്: 8 കിലോ
- കൊയർ പിത്ത് കമ്പോസ്റ്റ്: 1.50 കിലോ
- മണ്ണിര കമ്പോസ്റ്റ് / ചാണകപ്പൊടി / മറ്റ് ജൈവവളങ്ങൾ: 300 ഗ്രാം
- എല്ലുപൊടി: 100 ഗ്രാം
- വേപ്പിൻപിണ്ണാക്ക്: 100 ഗ്രാം
- സൂക്ഷ്മമൂലകങ്ങൾ: 15 ഗ്രാം
- തൈ കവർ സൈസ്: 8 × 10 – 1 ഫീറ്റ്
- ഓരോ മൺചട്ടിയിലും ഒരു കുറ്റിക്കുരുമുളക് തൈ ഉണ്ടായിരിക്കണം.
03. വീടുകളിലെ ഖരജൈവ മാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വാങ്ങി നൽകൽ
വീടുകളിലെ ഖരജൈവ മാലിന്യ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ വാങ്ങി നൽകുന്നതിനുള്ള ഇ-ടെണ്ടർ.
ഇ-ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഇ-ടെണ്ടർ പോർട്ടലിൽ ലഭ്യമാണ്.
പ്രധാന തീയതികളും സമയവും
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക
```
അഴിയൂര് ഗ്രാമ പഞ്ചായത്ത്
കേരളോത്സവം 2026
ബഹുമാന്യരെ,
കേരള സർക്കാരിന്റെയും യുവജന ബോർഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളോത്സവം 2026 വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാടിന്റെ യുവജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ബൃഹത്തായ പരിപാടിയിൽ താങ്കളും താങ്കളുടെ സംഘടനയുടെ / ക്ലബ്ബിന്റെ പ്രതിനിധികളും കൃത്യസമയത്ത് പങ്കെടുക്കണമെന്നും വിലയേറിയ നിർദേശങ്ങൾ നൽകി യോഗം വിജയിപ്പിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
ചെയർമാൻ / ജനറൽ കൺവീനർ
📢 ക്വട്ടേഷൻ അറിയിപ്പുകൾ
സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രാദേശികതല ചടങ്ങുകളിലേക്ക് ഏവർക്കും സ്വാഗതം ചെയ്യുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 'തുഫാൻ' പതാക ഉയർത്തുന്നു.
(തിങ്കൾ)
കാര്യാലയം
പതാക ഉയർത്തൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 'തുഫാൻ' പതാക ഉയർത്തുന്നു.
പ്രതിജ്ഞയും പ്രഖ്യാപനവും
'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്ജ് വിതരണം.
ബോധവൽക്കരണ ക്ലാസ് & വീഡിയോ പ്രദർശനം
കേരള പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും വീഡിയോ പ്രദർശനവും.
ഈ ചടങ്ങിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിദ്യാർത്ഥികൾ, ആശാ-അംഗൻവാടി വർക്കർമാർ, അധ്യാപകർ, യുവജനങ്ങൾ, സർവീസ് പെൻഷണർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുത്ത് പരിപാടി വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിട നികുതി അടയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
```
പൊതുജന അറിയിപ്പ്
പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
⚠️ കർശന പിഴ
അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹5,000/- (അയ്യായിരം രൂപ മാത്രം) സ്ഥലത്തുവെച്ച് പിഴ ഈടാക്കുന്നതാണ്.
⚖️ നിയമ നടപടിയും FIR-ഉം
ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ഈടാക്കുന്നതിന് പുറമേ, അവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
```