അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം - ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

May 27, 2026

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പുതു തലമുറക്ക് ഔഷധ സസ്യങ്ങളെ കുറിച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി, മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ, BMC കൺവീനർ പ്രകാശൻ പി കെ, മറ്റ് ബി.എം.സി അംഗങ്ങൾ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫസൽ ടി പി, മറ്റ് ജീവനക്കാർ, ഒരു വാർഡിൽ നിന്നും 5 വീതം കുട്ടികൾ എന്നിവർ സംബന്ധിച്ചു.

International Day for Biological Diversity